Wed. Jan 22nd, 2025
മുംബെെ:

 
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ പാര്‍ത്ഥിപൻ അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖിയാണ് അവതരിപ്പിക്കുന്നത്. പാര്‍ത്ഥിപന്‍ തന്നെയാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഒരൊറ്റ കഥാപാത്രത്തെ ചുറ്റിപ്പറ്റി മുന്നോട്ട് പോവുന്ന ഒരു ക്രൈം ത്രില്ലറായിരുന്നു ഒത്ത സെരുപ്പ് സൈസ് 7.

അവതരണത്തിലെ പുതുമയായിരുന്നു ചിത്രത്തെ വേറിട്ട് നിര്‍ത്തിയത്. ചിത്രം തമിഴില്‍ നിര്‍മിച്ചതും പാര്‍ത്ഥിപന്‍ തന്നെയായിരുന്നു. ഒരുപാട് പുരസ്കാരങ്ങളും സിനിമയെ തേടിയെത്തിയിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam