Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

നിര്‍ഭയ കേസില്‍ കാത്തിരുന്ന വിധി വന്നു. നാലു പ്രതികളെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പ്രത്യേക കോടതി വിധിച്ചു, മുകേഷ് സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരെ തൂക്കിലേറ്റാനാണ് വിധി വന്നത്. പ്രതികള്‍ക്ക് നിയമത്തിന്‍റെ വഴിയിലൂടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യത്തിലധികം സമയം നല്‍കിയിരുന്നു എന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നിര്‍ഭയയുടെ അമ്മ ഡല്‍ഹി പട്ട്യാല ഹൗസ് കോടതിയില്‍ 2018 ഡിസംബര്‍ 13ന് നല്‍കിയ ഹര്‍ജിയിലാണ്  കോടതി നടപടി.