Mon. Dec 23rd, 2024
കൊച്ചി:

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പുരോഗമിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക് നടക്കുന്നത്. വ്യവസായിക നഗരമായ കൊച്ചിയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ജില്ലയിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തൊഴിലാളികൾ എല്ലാം സമരത്തിന്റെ ഭാഗമായതോടെ പൊതുഗതാഗത സംവിധാനം നിശ്ചലമായി. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലൊരുക്കിയ സമരവേദിയിലേക്ക് നടന്ന മാർച്ചിൽ 10000 ൽ പരം തൊഴിലാളികൾ പങ്കാളികളായി. സിഐടിയു നേതാവ് എളമരം കരീം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ശബരിമലയിലേക്ക് കെഎസ് ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. പണിമുടക്കിന്റെ ഭാഗമായി കർഷക തൊഴിലാളികൾ ഗ്രാമീണ ഹർത്താലും സംഘടിപ്പിച്ചിട്ടുണ്ട്.