Fri. Nov 22nd, 2024
കൊച്ചി:

കൊച്ചി നഗരത്തിന്റെ ജീവശ്വാസമായ മംഗളവനം നിലനില്പിനായി പൊരുതേണ്ട അവസ്ഥയിലാണിപ്പോള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും വികസനത്തിന്‍റെ പേരിലുള്ള ഇടപെടലുകളും കാടിനെ നാശത്തിന്‍റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരുകാലത്ത് ഏറ്റവും അധികം പക്ഷികള്‍ എത്തിക്കൊണ്ടിരുന്ന മംഗള വനത്തിന് ഇന്ന് അതും അന്യമായിരിക്കുകയാണ്. കാടിന്‍റെ നാശത്തോടൊപ്പം മാലിന്യങ്ങളും സാമൂഹ്യ വിരുദ്ധരുടെ ദുരുപയോഗവും പരിസര വാസികള്‍ക്കും വിനയാവുകയാണ്. എന്നാല്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും, കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍ എന്നാണ് നാട്ടുകരുടെ പരാതി.