കൊച്ചി:
ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട രണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സര്‍ക്കാര്‍ നശിപ്പിച്ചെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സീരിയലുകളിലെ എക്‌സ്ട്രാ നടനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനാക്കി വച്ചത് സ്ഥാപനം ഇല്ലാതാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളായ വിദ്യാര്‍ത്ഥികള്‍ കുഴപ്പക്കാരാണെന്ന് കണ്ടെത്തി അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ കേന്ദ്രം സംഘടിപ്പിച്ച ‘സിനിമ: കലയും പ്രത്യയ ശാസ്ത്രവും’ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.