Mon. Dec 23rd, 2024

അടൂർ:

രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 9 മണിക്ക് അടൂരിന്‍റെ ആദ്യ ചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്. 11 മണിക്ക് സംസ്ഥാന സാംസ്‌‌കാരിക ക്ഷേമനിധി ചെയർമാൻ പി ശ്രീകുമാർ ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്യും.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതികരണമായി പത്തിന്‌   രാവിലെ 9ന് ഫാസിസ്റ്റ് വിരുദ്ധ സിനിമ എന്ന നിലയിൽ ശ്രദ്ധേയമായ ‘ലൈഫ് ഈസ് ബ്യുട്ടിഫുൾ’ എന്ന ചിത്രം പ്രദർശിപ്പിക്കും.

സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം എന്നിവയുടെ സഹകരണത്തോടെ ചിദംബരം ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രോൽസവത്തിന് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്.

By Binsha Das

Digital Journalist at Woke Malayalam