Fri. Jan 3rd, 2025
ദോഹ:

മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്കിടെ ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളെകുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്ക, ഫ്രഞ്ച് വിദേശകാര്യമന്ത്രിമാരുമായി ഖത്തര്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച നടത്തി. അതെസമയം, ഇറാഖില മൊസൂളില്‍ രണ്ട് പോലിസുകാര്‍ മരിക്കാനിടയായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. എന്ത് കാരണങ്ങളുടെ പേരിലായാലും അക്രമ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഖത്തര്‍ എക്കാലത്തും ശക്തമായി നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.