ലഖ്‌നൗ:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാന്‍, എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ത്തവരെ കണ്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കാനുള്ള നടപടികള്‍ ഭേദഗതി ചെയ്ത പൗരത്വ നിയമ പ്രകാരം ചെയ്യുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
യുപിയില്‍ അഫ്ഘാനിസ്ഥാനില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ കുറവാണെന്നും, എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഗണ്യമായ അളവില്‍ കുടിയേറ്റക്കാര്‍ ഉണ്ടെന്നും അവനീഷ് അവസ്തി കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗ, ഹാപൂർ, റാംപൂർ, ഷാജഹാൻപൂർ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.