Thu. Jan 23rd, 2025
രാജസ്ഥാന്‍:

 
രാജ്യത്തെ ഏറ്റവും വലിയ സംഗീതോത്സവമായ ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ മൂന്നു ദിവസങ്ങളിലായി നടക്കും. ഫെബ്രുവരി 7 മുതൽ 9 വരെ ഉദയ്‌പൂരില്‍ നടക്കുന്ന സംഗീതോത്സവത്തില്‍ 20 രാജ്യങ്ങളില്‍ നിന്നായി 150 ഓളം കലാകാരന്മാര്‍ അണിനിരക്കും.

നമ്മളാണ് ലോകം, നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം  ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണത്തെ ഉദയ്‌പൂർ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്.

ഈ വർഷം പങ്കെടുക്കുന്ന കലാകാരന്മാരിൽ ഗിന്നി മാഹി, ഹബീബ് കൊയ്‌തേ, സുധ രഘുരാമൻ, അങ്കുർ തിവാരി & ഗലാത്ത് ഫാമിലി, മമേ ഖാൻ, തൈക്കുടം ബ്രിഡ്ജ്, രവി ജോഷി, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഓക്സ് ഗ്രാസ്സസ്സ് എന്നിവർ ഉൾപ്പെടും.

By Binsha Das

Digital Journalist at Woke Malayalam