Mon. Dec 23rd, 2024

മുംബൈ:

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് നീക്കി.

ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം ആരംഭിച്ചത്.രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനത്തിലേക്കാണ് പ്രതിഷേധക്കാരെ നീക്കിയത്.

ആസാദ് മൈതാനത്തേക്കു നീങ്ങണമെന്ന പൊലീസിന്റെ ആവശ്യം ആരും ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്നാണ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയത്.