Mon. Dec 23rd, 2024

ഡല്‍ഹി:

നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഡല്‍ഹി കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ഈ മാസം 22ന് രാവിലെ ഏഴ് മണിക്ക്  പ്രതികളെ തൂക്കിലേറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നിര്‍ഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

ഏഴുവര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിധി നടപ്പാക്കുന്നത് . 2012 ഡിസംബര്‍ 16-നാണ് നിര്‍ഭയ ആക്രമിക്കപ്പെടുന്നത്.

അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam