Sat. Aug 2nd, 2025

കൊച്ചി:
നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു.  സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം വര്‍‌ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.