റിയാദ്:
വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്.
2020നെ വേറിട്ടൊരു വര്‍ഷമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വര്‍ഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസാ സൗകര്യം ലഭ്യമാവും.