Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം സുപ്രധാന പുരോഗതിയാണ് ഉണ്ടായത്. യുഎസുമായി എല്ലാ മേഖലയിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കും മോദി പറഞ്ഞു.

ഇറാന്‍- യുഎസ് പോരിനിടെ മധ്യപൂര്‍വ ദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം,