Wed. Jan 22nd, 2025
ഡല്‍ഹി:

എബിവിപിയുടെ ഗുണ്ടായിസത്തിനെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എബിവിപി ആക്രമണത്തിന് ഒത്താശ ചെയ്ത വിസി രാജിവെക്കണം എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന പ്രധാന ആവശ്യം. ഹോസ്റ്റൽ മാനുവലിനെതിരെ വിദ്യാർഥി യൂണിയൻ ഇന്നലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നിശ്ചയിച്ചിരുന്ന മാർച്ച് മാറ്റിവെച്ചിരുന്നു. നാളെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥി യൂണിയന്റ തീരുമാനം. അതേസമയം ആക്രമണം അഴിച്ചു വിട്ടത് ഇടത് സംഘടനാ പ്രവർത്തകരാണ് എന്ന് ആരോപിച്ചുള്ള എബിവിപി പ്രതിഷേധവും തുടരുകയാണ്. പ്രതിഷേധം ശക്തമായതോടെ അക്രമം സംബന്ധിച്ച അന്വേഷണം