Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

ഞായറാഴ്ച ഡല്‍ഹി ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പോലീസ് കേസെടുത്തു.  യൂണിവേഴ്‌സിറ്റി സെർവർ മുറി തകര്‍ത്തതായും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപിച്ചാണ് ഐഷി ഘോഷിനും മറ്റ് 19 പേർക്കുമെതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യുവില്‍ എബിവിപി ആക്രമണം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ആരോപണവിധേയമായ ഈ സംഭവം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഹോസ്റ്റൽ ഫീസ് വർദ്ധനവ് സംബന്ധിച്ച് വിദ്യാർത്ഥികളും സർവകലാശാലയും തമ്മിൽ നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ടാണ് സെർവർ റൂം തകര്‍ത്തതും, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതും എന്നാണ് ഭരണസമിതി അംഗങ്ങളുടെ പരാതി.