Fri. Apr 4th, 2025

ന്യൂഡല്‍ഹി:

ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഫെയ്സ്ബുക്ക്. തങ്ങളുടെ പ്രൊഫെെല്‍ ആരൊക്കെ നോക്കുന്നുണ്ടെന്നും, ഈമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവ ആരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

നമ്മുടെ അക്കൗണ്ടിലെ സ്വാകര്യ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം. ആരൊക്കെ തങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്നും തീരുമാനിക്കാന്‍ കഴിയും.ഈ ആഴ്ച മുതല്‍ പുതിയ അപ്ഡേറ്റഡ് വേര്‍ഷന്‍ പുറത്തിറങ്ങും.

 

By Binsha Das

Digital Journalist at Woke Malayalam