Thu. Jan 23rd, 2025

അമേരിക്ക:

പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റിവാർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം  ‘അണ്ടർ വാട്ടർ’ ഈ മാസം എട്ടിന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രം ഹൊറര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്താം.

വില്യം യുബാങ്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂകമ്പത്തെ തുടർന്ന് ഒരു ഭൂഗർഭ ലബോറട്ടറി തകരുന്നതും ഗവേഷകർ അതിൽ കുടുങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വെള്ളത്തിനടിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ, പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

By Binsha Das

Digital Journalist at Woke Malayalam