Mon. Dec 23rd, 2024
ഡല്‍ഹി:

ജെഎന്‍യുവില്‍ ഇന്നലെ ഉണ്ടായിരുന്ന അക്രമത്തെ തുടര്‍ന്ന് സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. അക്രമി സംഘത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഹോസ്റ്റല്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അതെ സമയം ജെഎൻയു പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ലെഫ്.ഗവര്‍ണര്‍ക്ക് അമിത് ഷാ നിര്‍ദേശം നൽകി.