Mon. Dec 23rd, 2024
കൊച്ചി:

 
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. നിവിന്‍പോളിയുടെ തറപ്പിച്ചുള്ള നോട്ടമാണ് പോസറ്ററിന്‍റെ ഹെെലെെറ്റ്.

നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായിക. ജോജു ജോര്‍ജ്, ബിജു മേനോന്‍, ഇന്ദ്രജിത് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.  പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളില്‍ പതറാത്ത കുറെ മനുഷ്യര്‍ വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം ആണ് തുറമുഖത്തിലൂടെ പറയുന്നതെന്നാണ് സൂചന.

By Binsha Das

Digital Journalist at Woke Malayalam