Sun. Dec 22nd, 2024
കൊച്ചി:

ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തുന്നതിന്റെയും മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി കൊച്ചി സന്ദർശിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്, ഇന്ന് ഉച്ചയ്ക്ക് എറണാകുളം ഭാഗത്തുനിന്ന്‌ നോര്‍ത്ത് കൊച്ചിയിലേക്ക്‌ പോകുന്ന വാഹനങ്ങള്‍ 1.30 മുതൽ 2.30 വരെ തേവര ജങ്ഷനിൽ നിന്ന്‌ തേവര ഫെറി വഴി പോകണം.നോര്‍ത്ത് കൊച്ചിയിൽ നിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ ബിഒടി ജങ്ഷനിൽ നിന്ന്‌ തേവര ഫെറി ജങ്ഷനിൽ എത്തി, തേവര വഴി പോകണം.

എൽകെ അദ്വാനിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ഏഴ് മുതൽ ഒമ്പത് വരെ കണ്ടെയ്‌നർ റോഡ്, ഗോശ്രീ പാലം, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ, ഡിഎച്ച് റോഡ്, എംജി റോഡ്, വില്ലിങ്ടൺ ഐലൻഡ് എന്നീ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഈസമയത്ത് ചിറ്റൂർ, കലൂർ ഭാഗത്തുനിന്ന്‌  നോര്‍ത്ത് കൊച്ചിയിലേക്കും തൃപ്പൂണിത്തുറയിലേക്കും പോകേണ്ട വാഹനങ്ങൾ ഷൺമുഖം റോഡ് വഴിയുള്ള യാത്ര ഒഴിവാക്കി ചിറ്റൂർ റോഡും റോഡും എംജി റോഡും ഉപയോഗിക്കണം.