കൊച്ചി :
ക്രോസ് ബാഗാവാനും ബാക്ക് പാക്കാവാനും ഷോള്‍ഡര്‍ ബാഗാവാനും നാം പോലുമറിയാതെ നമ്മുടെ കൈയിലെ തോര്‍ത്താകാനും കഴിയുന്നതാണ് ചേളാവ് ബാഗുകൾ . പണ്ടുകാലത്ത് കര്‍ഷിക വിളകള്‍ കൊണ്ടു പോകുന്നതിനും സാധനങ്ങള്‍ വാങ്ങികൊണ്ടു വരുന്നതിനും ഉപയോഗിച്ചിരുന്ന തുണി സഞ്ചി, ചുട്ടിത്തോര്‍ത്തിന്റെ അറ്റങ്ങളില്‍ കയറോ തുണിവള്ളിയോ കെട്ടുന്നതോടെ പഴയമക്കാരുടെ ചേളാവായി. പ്ലാസ്റ്റിക് കിറ്റുകളുടെ വരവോടെ അരങ്ങൊഴിഞ്ഞ ചേളാവിനെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് പത്തനംത്തിട്ടയിലെ തണ്ണിത്തോട് സപ്തസാര സാംസ്‌കരിക വേദി. രണ്ടാം വരവില്‍ പക്ഷേ ആളിത്തിരി ന്യൂജനാണ്.
പേഴ്‌സിലോ പോക്കറ്റിലോ സൂക്ഷിക്കാവുന്ന വലിപ്പം ബാഗായും സഞ്ചിയായും സ്‌കാര്‍ഫായും ഹെഡ് ബാന്‍ഡും ഏപ്രണും ടീപ്പോയ് വിരിയെല്ലാമായി ഉപയോഗിക്കാം ഈ മിടുമിടുക്കനെ.