Mon. Dec 23rd, 2024

മുംബെെ:

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ ഒരുക്കുന്ന ഛപാക് വിവാദത്തിൽ. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി കോടതിയെ സമീപിച്ചു.

കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി, ഛപാകിന്റെ സംവിധായക മേഘ്‌ന ഗുൽസാർ, നടി ദീപിക പദുക്കോൺ എന്നിവർക്കെതിരെ അദ്ദേഹം കേസ് നല്‍കിയിരിക്കുകയാണ്.

ലക്ഷ്മി അഗർവാളിന്റെ ജീവിതം മകനുമായി ചേർന്ന് സിനിമയാക്കാൻ താൻ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ൽ ‘ബ്ലാക്ക് ഡേ’ എന്ന പേരിൽ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു.

 

By Binsha Das

Digital Journalist at Woke Malayalam