Sun. Jun 29th, 2025
മുംബെെ:

 
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

സ്വര ഭാസ്കര്‍, തപ്സി പന്നു, പൂജ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ തുടങ്ങിയ താരങ്ങളാണ് ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്.

തന്‍റെ അമ്മ ജെഎൻ‌യു പ്രൊഫസറാണെന്നും, ക്യാമ്പസിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നും, വിദ്യാർത്ഥികളെ സഹായിക്കണമെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

By Binsha Das

Digital Journalist at Woke Malayalam