Sun. Dec 22nd, 2024
കൊച്ചി :

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് രണ്ട് ദിവസത്തിനകം പൂര്‍ത്തിയായേക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.  

ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജെയ്ന്‍ കോറല്‍ കോവില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് ഇന്നലെ ഉച്ചക്ക് ആരംഭിച്ചു. രണ്ട് ദിവസത്തിനകം ഇതും പൂര്‍ത്തിയാകും. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയത് സങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രമാണെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതെ സമയം, പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത്‌ താമസിക്കുന്നവർക്കായി രണ്ട്‌ താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ നഗരസഭ അറിയിച്ചിട്ടുണ്ട്.