Sun. Feb 2nd, 2025

കൊച്ചി:

എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദി കുങ്ഫൂ മാസ്റ്ററിന്‍റെ മലയാളം  ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ചിത്രമാണിത്.

നേരത്തെ, പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.  പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചുരുക്കം മലയാള സിനിമകളിലൊന്നാണ് ഇതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

പൂമരം ഫെയിം നീത പിളള, ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

By Binsha Das

Digital Journalist at Woke Malayalam