മസ്കറ്റ്:
ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനവ വികസന സൂചികയില്‍ ഒമാന് ശ്രദ്ധേയമായ നേട്ടം.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് ഉയര്‍ന്ന് ഈ വര്‍ഷം 47ാം റാങ്കിലെത്തി. ലോകത്തിലെ 189 രാജ്യങ്ങളില്‍ നിന്നാണ് ഒമാന്‍ ഈ റാങ്കിലെത്തിയത്.
അറബ് മേഖലയില്‍ അഞ്ചാം സ്ഥാനത്താണ് ഒമാന്‍. മാനവ വികസനത്തിന്റെ എല്ലാ മേഖലകളിലും ഒമാന്‍ പുരോഗതി നേടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പഠനം വ്യക്തമാക്കുന്നത്.
ദൈര്‍ഘ്യമുള്ളതും ആരോഗ്യമുള്ളതുമായ ജീവിതം, വിജ്ഞാന സമ്പാദനം, മതിയായ ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങള്‍ പരിഗണിച്ചാണ് മാനവ വികസന പട്ടിക രാജ്യങ്ങളുടെ മികവ് വിലയിരുത്തുന്നത്.