ശ്രീനഗര്‍:
ജമ്മു-കശ്മീരിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കിയെന്നും സർക്കാറിന്റെ അടുത്തലക്ഷ്യം റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പശ്ചിമ ബംഗാളിൽനിന്ന് നിരവധി സംസ്ഥാനങ്ങൾ പിന്നിട്ടശേഷം റോഹിങ്ക്യകൾ ജമ്മുവിെൻറ വടക്കൻ മേഖലയിൽ തമ്പടിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. ഇന്ത്യയിൽ തങ്ങുന്ന റോഹിങ്ക്യകളുടെ കാര്യത്തിൽ സർക്കാറിന് ആശങ്കയുണ്ട്. ഇവരുടെ പട്ടിക തയാറാക്കുമെന്നും, പൗരത്വനിയമത്തിന്റെ പരിധിയിൽ ഇവർ വരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുഫണ്ട് നിയമം സംബന്ധിച്ച് ജമ്മു-കശ്മീർ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.