Wed. Nov 6th, 2024
കൊച്ചി:

 
അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി. 12വരെയാണ് പ്രദര്‍ശനം. അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് വസന്തം തീര്‍ക്കാന്‍ ഒരുക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ പവലിയനുകള്‍ക്കും അനുയോജ്യമായ പ്രത്യേക പശ്ചാത്തലങ്ങള്‍ ഒരുക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയുടെ ആകര്‍ഷണമാണ്.

ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയില്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ വിവിധയിനം ജമന്തികള്‍ തുടങ്ങി അമ്പതില്‍ പരം ഇനങ്ങളില്‍ പെടുന്ന പൂച്ചെടികള്‍ കൊണ്ട് തയ്യാറാക്കിയ പൂന്തോട്ടവും പ്രദര്‍ശനത്തിന് മാറ്റുകൂട്ടും. എല്ലാ പവലിയനിലും ഫോട്ടോ ബൂത്തുകളും സെല്‍ഫി സ്‌പോട്ടുകളും ഇക്കുറി പുതുമയാണ്. മികച്ച സെല്‍ഫികള്‍ക്ക് ദിവസവും സമ്മാനങ്ങളും നല്‍കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 25-ല്‍ പരം നഴ്‌സറികള്‍ പൂച്ചെടികളും ഫലവൃക്ഷത്തൈകളും വില്‍പനക്ക് ഒരുക്കുകയും ചെയ്യും. എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍.