Sun. Jan 19th, 2025

ന്യുഡല്‍ഹി:

രാജ്യത്തെ സമ്പദ്ഘടന 2030 ആകുമ്പോഴേക്കും 7 ട്രില്യണ്‍ ഡോളര്‍ ആയി വളരുമെന്ന് ഡോയിഷ് ബാങ്ക്. പത്തുവര്‍ഷത്തിനിടെ ജിഡിപിയില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ബാങ്കിന്റെ ഇമേജിന്‍ 2030 റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാകും ഇന്ത്യയുടേത്. കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക തളര്‍ച്ചയൊന്നും അടുത്ത ദശാബ്ദത്തിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

2024-25 ഓടെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ജിഡിപി കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ജര്‍മന്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്.