Wed. Dec 18th, 2024
ലഖ്നൌ:

 
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കണ്ണനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനിരിക്കേയാണ് പോലീസിന്റെ ഈ നടപടി.

എന്നാൽ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ണന്‍ ട്വീറ്റ് ചെയ്തിതിരിക്കുന്നത്. അതേസമയം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പോലീസ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നെന്നും, എന്നിരുന്നാലും താൻ പരിപാടിയില്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ ദിവസം ട്വിറ്ററിൽ കണ്ണന്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ രൂക്ഷ വിമർശനവുമായി കണ്ണൻ ഗോപിനാഥൻ രംഗത്തു വന്നിരുന്നു.
ജമ്മുകശ്മീര്രിൽ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ സ്വതന്ത്ര നിലപാട് പറയാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര സർക്കാരിനു രാജിക്കത്ത് നല്‍കിയത്.