Sun. Jan 19th, 2025
തിരുവനന്തപുരം:

മാര്‍ക്ക്ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എംജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. വിസി, പിവിസി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്. നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ കുറിച്ചുള്ള സര്‍വ്വകലാശാലയുടെ വിശദീകരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. പതിനൊന്ന് മണിയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ മൂന്ന് മണി വരെ സര്‍വ്വകലാശാലയില്‍ തുടരും. സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.