മോസ്‌കോ:
മോസ്‌കോയില്‍ ശനിയാഴ്ച വൈകുന്നേരം അവസാനിച്ച 2019 ലോക ദ്രുത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയിലെ മാഗ്‌നസ് കാര്‍ള്‍സന്‍, ഇന്ത്യയുടെ ഹമ്പി കൊനെരു എന്നിവര്‍ വിജയ കിരീടം ചൂടി. എട്ട് വിജയങ്ങള്‍, ഏഴ് സമനിലകള്‍, ഗെയിമുകള്‍ ഒന്നും നഷ്ടപ്പെടാതെ നോര്‍വീജിയന്‍ ചെസ്സ് മാസ്റ്റര്‍ ഓപ്പണ്‍ റാപ്പിഡ് നേടി, ഈ വിഭാഗത്തിലെ മൂന്നാമത്തെ വിജയമാണിത്.
അര്‍മ്മഗെദ്ദോനില്‍ ഹമ്പി കൊനേരു ലീ ടിങ്ജിയെ തോല്‍പ്പിച്ചാണ് വിജയം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി രണ്ട് വര്‍ഷത്തോളം ഹമ്പി ചെസ്സ് കളിക്കുന്നത് നിര്‍ത്തിയിരുന്നു,ഒരമ്മയുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതിനു വേണ്ടിയായിരുന്നു മാറിനില്‍ക്കല്‍. എന്നാല്‍ കളിയില്‍ തിരിച്ചെത്തി ഒരു വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായി കിരീടം നേടുകയും ചെയ്യ്തു. രണ്ട് ദിവസമാണ് കളി നീണ്ടുനിന്നത്. എട്ട് റൗണ്ട് കളിക്കും ശേഷം, നാല്‌പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. ഐറിന ബള്‍മഗ, ടാന്‍ സോംഗി, ലീ ടിങ്ജി, മരിയ മുസിചുക്. രണ്ടാം നിരയില്‍ ഹമ്പി കോനേരു, ഓള്‍ഗ ഗിരിയ, കാറ്റെറിന ലാഗ്‌നോ, ഹരിക ദ്രോണവള്ളി, എകറ്റെറിന അറ്റാലിക്, അന്ന മുസിചുക്ക് എന്നിവരാണുളളത്. അവസാന റൗണ്ടില്‍ ലീ ടിങ്ജ്, ടാന്‍ സോംഗി തൊട്ടുപിന്നില്‍ എട്ട് പോയിന്റില്‍ ഹമ്പി ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍.
അവസാന റൗണ്ടില്‍ കിരീടം നേടാന്‍ ടിങ്ജിക്ക് ഒരു സമനില മാത്രം മതിയെന്നിരിക്കെ, ഗംഭീരമായ ഒരു വിജയത്തിന് മുദ്രയിടാന്‍ ഹമ്പി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഡിസംബര്‍ 26 മുതല്‍ 28 വരെ റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന 12മത് റൗണ്ട് സ്വിസ് ടൂര്‍ണമെന്റായിരുന്നു ഫിഡ് വിമന്‍സ് വേള്‍ഡ് റാപ്പിഡ് ചാമ്പ്യന്‍ഷിപ്പ്. പ്രതീക്ഷിച്ചതിലും അപ്പുറമാണി വിജയമെന്നും മൂന്നാം ദിവസം തന്റെ ആദ്യ ഗെയിം ആരംഭിക്കുമ്പോള്‍ ഒന്നാമതായി് മാറാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും ഹമ്പി പറയുന്നു. ടൈ ബ്രേക്ക് ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുമെന്ന്് പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ ഗെയിം കൃത്യസമയത്ത് നഷ്ടമായി, പക്ഷേ രണ്ടാമത്തെ ഗെയിമില്‍ തിരിച്ചെത്താന്‍ സാധിച്ചു. അതൊരു ചൂതാട്ട ഗെയിമിമ്പോലായിരുന്നു, പക്ഷേ ഞാന്‍ വിജയിച്ചു. അവസാന മത്സരത്തില്‍, മികച്ച സ്ഥാനം, അത് സുഖപ്രദമായ വിജയമായിരുന്നു.വിജയാഹ്ലാദം മറച്ചുവെയ്ക്കാതെ ഹമ്പി പറയുന്നു.