Thu. Dec 19th, 2024
കൊച്ചി:

 
പത്തടിപ്പാലം, കേരള മ്യൂസിയത്തിലെ അശ്വതി ഹാളില്‍ നടക്കുന്ന എനാമോര്‍ഡ് എന്‍ക്ലോഷേര്‍സ് എന്ന പ്രദര്‍ശനം പുരോഗമിക്കുന്നു.  സിമന്റ്, കളിമണ്ണ്, ഒഴിഞ്ഞ മദ്യക്കുപ്പികൾ, പഴകിയ വസ്ത്രങ്ങൾ, ഇലകൾ, പത്രങ്ങൾ തുടങ്ങി ഉപയോഗ ശൂന്യമെന്നു നാം കരുതുന്ന വസ്തുക്കൾ ഉപയോഗിച്ച് നിര്‍മ്മിച്ച കണ്ണഞ്ചിപ്പിക്കുന്ന ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

നഴ്സും, ഇടുക്കിയില്‍ നിന്നുള്ള സംരംഭകയുമായ ട്രീസ ആന്‍റണി കൈകൊണ്ട് നിര്‍മ്മിച്ച ഈ വസ്തുക്കള്‍ തീര്‍ത്തും വിസ്മയം സൃഷ്ടിക്കുന്നവയാണ്. കഴിഞ്ഞ ഒന്‍പത് മാസ കാലയളവിലാണ് ട്രീസ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചത്. ഡിസംബര്‍ 22ന് ആരംഭിച്ച പ്രദര്‍ശനത്തിന്റെ അവസാനദിനം ശനിയാഴ്ചയാണ്.