Thu. Dec 19th, 2024
കൊച്ചി:

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ 13ാമത് അഖിലേന്ത്യ സമ്മേളനത്തിന് തുടക്കമായി. എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ അഡ്വക്കേറ്റ് നിഷിദ് അധികാരി നഗറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് അഡ്വക്കേറ്റ് ബികാസ് രഞ്ജന്‍ ഭട്ടാചാര്യ പതാക ഉയര്‍ത്തി.

എംകെ ദാമോദരന്‍ ഹാളില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് കെ ചന്ദ്രുവാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ‘ഭരണഘടന നേരിടുന്ന സമകാലിക പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സുപ്രീം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. 

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ്, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ സംസാരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 26 സംസ്ഥാനങ്ങളിലെ 40000 അംഗങ്ങളെ പ്രതിനിധീകരിച്ച് 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.