Sun. Dec 22nd, 2024

നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം ആതിഥേയരായ നേപ്പാളിനെ തകർക്കുകയായിരുന്നു.

499 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യന്‍ സംഘം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കായിക മേളയിൽ പങ്കെടുക്കും. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ചയാണ് നടക്കുന്നത്.