Mon. Dec 23rd, 2024
സിഡ്‌നി:

 
ലോകമെമ്പാടും നയതന്ത്ര തസ്തികകളുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന. ഓസ്ട്രേലിയയില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട ആഗോള നയതന്ത്ര സൂചികയിലാണ് ചൈനയുടെ നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

ഇതുപ്രകാരം, ആഗോളതലത്തില്‍ ചൈനയ്ക്ക് 276 നയതന്ത്ര തസ്തികകളുണ്ട്. അതോടൊപ്പം, വാഷിങ്ടണിലുള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍സുലേറ്റുകളും ബീജിങ്ങിലുണ്ട്.

രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം സുഗമമാക്കാന്‍ ഈ കോണ്‍സുലേറ്റുകള്‍ കാര്യമായ പങ്ക് വഹിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങളെ പരിപോഷിപ്പിക്കാന്‍ എംബസികള്‍ക്കും സാധിക്കും. അതേ സമയം, യുഎസിന് ആഗോള തലത്തില്‍ 273 നയതന്ത്ര തസ്തികകളാണുള്ളത്. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം, മൂന്നാം സ്ഥാനത്ത് ഫ്രാന്‍സും, നാലാം സ്ഥാനത്ത് ജപ്പാനും, അഞ്ചാം സ്ഥാനത്ത് റഷ്യയും സൂചികയില്‍ ഇടം പിടിച്ചിട്ടുണ്ട്.