Wed. Jan 22nd, 2025
ബൊളീവിയ:

 
തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല പ്രസിഡണ്ട് ജീനിന്‍ അനസിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് പിന്നാലെ ഗതാഗത തടസ്സങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായി.

പ്രമുഖ നഗരമായ ലാ പാസില്‍ നിന്ന് 393 കിലോമീറ്റര്‍ അകലെയുള്ള സകബയ്ക്ക് ചുറ്റുമുള്ള റോഡുകള്‍ 48 മണിക്കൂര്‍ നേരത്തേക്ക് തുറക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ അറസ്റ്റിലായ പ്രതിഷേധക്കാരെ പോലീസ് വിട്ടയക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും ഉപരോധം തുടരുമെന്നും പ്രതിഷേധക്കാര്‍ പറ‍ഞ്ഞു. സകബയ്ക്ക് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഐവിര്‍ഗര്‍സാമയില്‍ റോഡു ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്.