Wed. Jan 22nd, 2025
അബുദാബി:

യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം സമർപ്പിച്ചു. ഖസ്ർ അൽ വതൻ കൊട്ടാരത്തിലാണ് ചടങ്ങുകൾ നടന്നത്.

യുഎഇ യുമായുള്ള ബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം ഉറപ്പുനൽകുന്നതായും, ഗവൺമെന്‍റ് സംവിധാനങ്ങളുടെ വാതിലുകൾ തുറന്ന് നൽകുന്നതായും സ്ഥാനപതിയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേര്‍ന്നുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.

യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവര്‍ക്കും ഇന്ത്യയുടെ അഭിവന്ദനങ്ങള്‍  സ്ഥാനപതി പവൻ കപൂർ അറിയിച്ചു.