Sun. Dec 22nd, 2024

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍, ന്യൂസിലന്‍ഡ്, ജപ്പാന്‍ എന്നിവരുമുണ്ട് പൂൾ എ ഗ്രുപ്പിൽ. ലോക ഹോക്കിയില്‍ ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

വനിതാവിഭാഗവും പൂൾ എ യിൽത്തന്നെയാണ് ഇടംപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ബ്രിട്ടനും ലോകത്തെ ഒന്നാം നമ്പർ ടീമായ നെതര്‍ലാന്‍ഡും ഉൾപ്പെടെ ജര്‍മ്മനി, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവയും വനിതാവിഭാഗ ‘പൂള്‍ എ’യില്‍ ഉള്‍പ്പെടുന്നു.