Sun. Dec 22nd, 2024
കോംഗോ:

 
കോംഗോയിലെ നോര്‍ത്ത് കിവ്വില്‍ നിന്ന് ബേനിയിലേക്ക് പുറപ്പെട്ട ബിസിബിയുടെ ഡോര്‍ണിയര്‍ 228 വിമാനം തകര്‍ന്ന് 26 മരണം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായി. തൊട്ടു പിന്നാലെ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിക്കുകയായിരുന്നു.

17 യാത്രക്കാരും രണ്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വീടുകള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണതിനാല്‍ യാത്രക്കാര്‍ക്കൊപ്പം വീടുകളിലുള്ളവരും കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.