Sat. May 11th, 2024
ഹോങ്കോങ്:

 
ജനാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി, ഹോങ്കോങ്ങ് ജനത നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ചൂടു കുറയുന്നു. പ്രദേശിക തിര‍ഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോളിടെക്നിക് സര്‍വ്വകലാശാലയില്‍ ഒരാഴ്ചക്കാലമായി തുടരുന്ന ഉപരോധം അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.

പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മുന്നൂറോളം പേര്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണവും ആയുധങ്ങളും സഹിതം ക്യാമ്പസിനുള്ളില്‍ ഒത്തുകൂടിയ പ്രക്ഷോഭക്കാര്‍ സമാധാന ചര്‍ച്ചകള്‍ക്കു പോലും വഴങ്ങാതിരുന്ന സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസ് അടച്ചുപൂട്ടിയത്.

പ്രക്ഷോഭക്കാര്‍ പിന്നീട് മാലിന്യക്കുഴലിലൂടെ അടക്കം പുറത്ത് കടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളിലേക്കായി 1,090 പേരാണ് മത്സരിക്കുന്നത്.