വയനാട്:
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷഹ്‌ല പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. അതുവരെ ക്ലാസുകള്‍ ബഹിഷ്കരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.
ജില്ലാ കളക്ടറോടും, എസ്പിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടും. പ്രാഥമിക പരിശോധനയില്‍ തന്നെ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതായി ജില്ലാ സെഷന്‍സ് ജഡ്ജി എ ഹാരിസ് വ്യക്തമാക്കി. അതേ സമയം, വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്റി വെനം വേണ്ട സമയത്ത് ഉപയോഗിച്ചില്ലെന്നും, അനാവശ്യ കാലതാമസം ഉണ്ടാക്കിയെന്നും ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തും.