Wed. Nov 6th, 2024
വാഷിങ്‌ടൺ:

 
ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ് ഇന്നലെ പാസ്സാക്കിയത്.

ശബ്ദവോട്ടുകളുടെ പിന്തുണയോടെ രൂപം നല്‍കിയ ഹോങ്കോങ്ങ് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് ഡെമോക്രസി ആക്ട്, ജനപ്രതിനിധി സഭയില്‍ ചര്‍ച്ച ചെയ്ത്, പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനയ്ക്ക് വിടും. ബില്‍ പാസാക്കിയതില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രക‍ടിപ്പിച്ചു. ഹോങ്കോങ്ങിലും, ചൈനീസ് കാര്യങ്ങളിലും ഇടപെടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും, ബില്‍ പിന്‍വലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.