Wed. Jan 22nd, 2025

എറണാകുളം:

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉയര്‍ത്തി സാമൂഹ്യ നീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. ഇന്നലെ രാവിലെ 11 മണിമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

എസ്ടി, എസ് സി ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 4-ാം തീയ്യതി സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു ധര്‍ണ നടത്താന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.

ദേശീയ പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ബിസായ് സോങ്കാര്‍ ശാസ്ത്രിജി പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ മിസോറാം ഗവര്‍ണറും, ബിജെപി അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ പങ്കെടുത്തു.

വാളയാര്‍ കുരുന്നുകളുടെ കേസ് സര്‍ക്കാരും പൊലീസും ശിശുക്ഷേമ സമിതിയും അട്ടിമറിച്ചെന്നും, ഇതിനെതിരെ പ്രക്ഷോഭം നടത്താനാണ് വിവധ സാമൂഹിക സാംസ്‌കാരിക- സമുദായ സംഘടനകള്‍ തീരുമാനിച്ചരിക്കുന്നതെന്നും സാമൂഹ്യനീതി കര്‍മ്മസമിതി നേതാക്കള്‍ അറിയിച്ചു.

പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളും, സ്ത്രീപീഡനവും, ബാല പീഡനങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സാമൂഹ്യ നീതി കര്‍മ്മസമിതി ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam