Wed. Jan 22nd, 2025
തിരുവനന്തപുരം:

 
വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്രയും സംഘര്‍ഷഭരിതമായ പ്രതിഷേധം ഇതാദ്യമായാണ്. പ്രതിപക്ഷ എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു.

ഇതോടെ, സ്പീക്കര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേ സമയം, സംഭവം ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇ പി ജയരാജന്‍ സഭയില്‍ അറിയിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും പോലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടി.

ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സഭ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.