Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തില്‍ ആയിരിക്കില്ല രജിസ്റ്റര്‍ തയ്യാറാക്കുന്നത് അതിനാല്‍, ഒരു മതത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറ‍ഞ്ഞു.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാകുമ്പോള്‍ അതില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകളെ സമീപിക്കാനാകും. അസമില്‍ ഇത്തരം ട്രൈബ്യൂണലുകളില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പണം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

19 ലക്ഷം പേരാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അസമില്‍ നിന്ന് പുറത്തായത്. 3.28 കോടി പേര്‍ അപേക്ഷിച്ചതില്‍ നിന്ന് ഇത്രയും പേര്‍ പുറത്തായത് രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു.