Thu. Aug 28th, 2025
നിലമ്പൂർ:

ഭൂരഹിതരായ ആദിവാസികൾക്ക് ഒരേക്കർ ഭൂമി നൽകി പുനരധിവസിപ്പിക്കുക, മുത്തങ്ങ പാക്കേജിന്റെ ഭാഗമായി നിലമ്പൂർ അനുവദിക്കപ്പെട്ട അറുന്നൂറോളം ഏക്കർ ഭൂമി അടിയന്തിരമായി TRDM വഴി വിതരണം ചെയ്യുക, വീടുമാത്രമുള്ള ആദിവാസികളെ ഭൂരഹിതരായി കണക്കാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നിലമ്പൂർ ITDP യിലേക്ക് ദലിത് ആദിവാസി ഐക്യ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്ത മാർച്ചിൽ ചിത്ര എം ആർ അധ്യക്ഷത വഹിക്കുകയും സുനിൽ സി എം സ്വാഗതം പറയുകയും ചെയ്തു. നിരവധി ആദിവാസി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു സംസാരിച്ചു.