Fri. Apr 26th, 2024

എറണാകുളം:

കെഎസ്‍യു എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കൊച്ചിയുടെ മുന്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു.

വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ് യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

ബാരിക്കോഡ് തകര്‍ത്ത് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷം തണുത്തത്.

”അതിഗൗരവമായി  കാണേണ്ട വാളയാര്‍ വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും, ഇരകള്‍ക്ക് നീതി ലഭിക്കാത്ത ഈ സാഹചര്യം ആണ് ഇപ്പോഴുള്ളതെന്നും, ഇതേ തുടര്‍ന്നാണ് കെഎസ്‍യു സംസ്ഥാന കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയും ഈ വിഷയം ഏറ്റെടുത്തത്. വളരെ വിപുലമായ രീതിയില്‍ സമരപരിപാടികളുമായി കെഎസ്‍യു മുന്നോട്ട് പോകുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് കമ്മീഷ്ണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്”- കെഎസ്‍യു എറണാകുളം ജില്ലാ പ്രസിഡന്‍റ് അലോഷ്യ സേവ്യര്‍ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതികളള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം, കേസ് സിബി െഎയെക്കൊണ്ട് അന്വോഷിപ്പിക്കണം, പിഎസ്സി പരീക്ഷ അട്ടിമറിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ് െഎ വിദ്യാര്‍ത്ഥികള്‍ക്ക്  ശിക്ഷ ഉറപ്പാക്കണം, അനധികൃത മാര്‍ക്ക് ദാനത്തില്‍ കൃത്യമായി അന്വഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ്  കേരള വിദ്യാര്‍ത്ഥി യൂണിയന്‍ ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന സെക്രട്ടറി രാംലാല്‍ പറഞ്ഞു.

https://www.youtube.com/watch?v=rCl3v-OqOHQ

By Binsha Das

Digital Journalist at Woke Malayalam