Sat. Apr 20th, 2024
കോഴിക്കോട്:

ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക,
കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ കുറഞ്ഞത് 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതവും നിയമവിരുദ്ധവുമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് കർത്താഡ്സിലേക്ക് ആദിവാസി ദലിത് ബഹുജന മാർച്ചും പ്രതിഷേധ യോഗവും നടന്നത്.

ചിന്തകനും എഴുത്തുകാരനും ദലിത് ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നിരവധി ആദിവാസി ദലിത് നേതൃത്വങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.